ഘടക സ്ഥാപനങ്ങൾ
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ ഘടകസ്ഥാപനങ്ങൾ
ആശ്വാസമേകും ആരോഗ്യകേന്ദ്രങ്ങൾ
ചടയമംഗലം ഗ്രാമപഞ്ചായത്തിൽ ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കും ക്ഷേമത്തിനുമായി മാടൻനട വാർഡിൽ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, പൂങ്കോട് വാർഡിൽ ആയുർവ്വേദ ഡിസ്പെൻസറി, ഠൌൺ വാർഡിൽ ഹോമിയോ ഡിസ്പെൻസറി എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു. വളർത്തു മൃഗങ്ങളുടെ പരിപാലനത്തിനായി പൂങ്കോട് വാർഡിൽ കൃഷി ഭവന് സമീപത്തായി മൃഗാശുപത്രിയും പ്രവർത്തിച്ചു വരുന്നുണ്ട്.
ചടയമംഗലം കുടുംബാരോഗ്യകേന്ദ്രം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി കുടുംബാരോഗ്യകേന്ദ്രം, ചടയമംഗലം മാടൻനട വാർഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മെയിൻ ഡോക്ടർ ഉൾപ്പെടെ 5 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടാതെ എച്ച്.ഐ, ജെ.എച്ച്.ഐ, നഴ്സ്മാർ ഉൾപ്പെടെ 33 പേര് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ വൈകുന്നേരം 06 വരെ
📍 വിലാസം : ഫാമിലി ഹെൽത്ത് സെന്റർ, ചടയമംഗലം
☎ ഫോണ്‍ : 0474-2917402
✉ ഇമെയില്‍ : phcchadayamangalam@gmail.com
2. ഹോമിയോ ഡിസ്പെൻസറി, ചടയമംഗലം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, ഠൌൺ വാർഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്ടറും, ഫാർമസിസ്റ്റും, യോഗ ഇൻസ്ട്രക്ടറും ഉൾപ്പെടെ 6 പേരാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- യോഗ പരിശീലന ക്ലാസ്സ്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ
📍 വിലാസം : ഹോമിയോ ഡിസ്പെൻസറി, ചടയമംഗലം
☎ ഫോണ്‍ : 0474-2917402
✉ ഇമെയില്‍ : ghdchadayamanglm@kerala.gov.in
3. ആയുർവേദ ഡിസ്പെൻസറി, ചടയമംഗലം
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ആയുർവ്വേദ പ്രാഥമികാരോഗ്യകേന്ദ്രം, പൂങ്കോട് വാർഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആയുർവ്വേദ ആശുപത്രിയിൽ ഒരു ഡോക്ടറും, ഫാർമസിസ്റ്റും ഉൾപ്പെടെ 6 പേരാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- യോഗ പരിശീലന ക്ലാസ്സ്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ
📍 വിലാസം : ആയുർവ്വേദ ഡിസ്പെൻസറി, ചടയമംഗലം
☎ ഫോണ്‍ : 0474-2475956
✉ ഇമെയില്‍ : gadchadayamangalam@gmail.com
മറ്റ് ഘടക സ്ഥാപനങ്ങൾ
സ്ഥാപനത്തിന്റെ പേര് | സേവനങ്ങള്‍ |
| കൃഷി ഓഫീസ്, ചടയമംഗലം | കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ദോപദേശങ്ങൾ നൽകൽ, കൃഷിനാശം സംബന്ധിച്ച അപേക്ഷ, കാര്‍ഷികാവശ്യത്തിന് വൈദ്യുതി സര്‍ട്ടിഫിക്കറ്റ്, ജനകീയാസൂത്രണം വിവിധ പദ്ധതികള്‍, സംസ്ഥാനാവിഷ്കൃതം വിവിധ പദ്ധതികള്‍, മണ്ണ് പരിശോധന, വിള ഇന്‍ഷ്വറന്‍സ് മുതലായവ |
| വെറ്ററിനറി ഡിസ്പെന്‍സറി, ചടയമംഗലം | പക്ഷിമൃഗാദികളുടെ ചികിത്സ, പ്രതിരോധ കുത്തിവെയ്പ്, കൃത്രിമ ബീജദാനം, ഇന്‍ഷ്വറന്‍സ്, മുതലായവ |
| അസി എന്‍ജിനീയര്‍, എല്‍.എസ്.ജി.ഡി ഓഫീസ് | ജനകീയാസൂത്രണ പദ്ധതി- പൊതുമരാമത്ത് പദ്ധതി നിര്‍വ്വഹണം, , കെട്ടിട നിര്‍മ്മാണം സാങ്കേതിക പരിശോധന |
വില്ലേജ് എക്സ്റ്റന്‍ഷൻ ഓഫീസ് ചടയമംഗലം, പോരേടം | വിവിധ ജനകീയാസൂത്രണ പദ്ധതികള്‍, ബ്ലോക്ക് പഞ്ചായത്ത് മുഖേനയുള്ള പദ്ധതികള്‍ |
| ഐ.സി.ഡി.എസ്, ഓഫീസ് | അനുപൂരക പോഷകാഹാര പരിപാടി, അനൌപചാരിക ശൈശവകാല വിദ്യാഭ്യാസം, ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങൾ |
| ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ് | ജനകീയാസൂത്രണം പാല് സബ്സിഡി വിതരണം |
| ഗവ. യുപി.എസ്, ചടയമംഗലം | സ്കൂള്‍ |
| ഗവ. യുപി.എസ്, പോരേടം | സ്കൂള്‍ |