വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

                                                 വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പൊതു അധികാരിയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങൾ ആവശ്യപ്പെടാം. 

ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽ സ്ഥാന നിർദ്ദേശം ചെയ്തിട്ടുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫീസ് ആയി നൽകേണ്ട 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ആയോ, ചെല്ലാനായോ, ബാങ്ക് ചെക്കായോ, പേ ഓർഡറായോ നൽകാം. ഏതു വകുപ്പ് / ഓഫീസിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് പ്രസ്തുത വകുപ്പ് / ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലോ അപേക്ഷയിൻ മേൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിലോ അന്യായമാണെന്ന് അപേക്ഷകന് തോന്നുന്ന ഫീസ് ചുമത്തപ്പെടുകയാണെങ്കിലോ വിവരാവകാശ കമ്മീഷന് പരാതി നൽകാം

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീകുമാരി റ്റി.വി

സെക്രട്ടറി , ചടയമംഗലം ഗ്രാമപഞ്ചായത്ത്

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഷംനാദ് ഐ

ഹെഡ് ക്ലർക്ക് , ചടയമംഗലം ഗ്രാമപഞ്ചായത്ത്