ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്ത് പ്രദേശത്ത് സംസ്കാരസമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പൌരാണിക പാരമ്പര്യം ഏറെ അവകാശപ്പെടാവുന്ന ഒരു സ്ഥലമാണ് ചടയമംഗലം പ്രദേശം. മലനാടിന്റെയും ഇടനാടിന്റെയും ശാലീനത ഈ പ്രദേശത്തിനു മികവേകുന്നു. ഏറെ പുരാതനകാലത്തു തന്നെ ഈ പ്രദേശത്ത് സംസ്കാര സമ്പന്നരായ ഒരു ജനവിഭാഗം വസിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ ഉണ്ട്. ആയ് രാജവംശത്തിന്റെ ആസ്ഥാനമാണ് ചടയമംഗലം എന്ന അഭിപ്രായം വസ്തുനിഷ്ഠമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 21, 2026
ഓണം വിപണന മേള
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ ഓണം വിപണനം മേള ആഗസ്റ്റ് 21,22,23 തീയതികളിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപത്തായി നടത്തുന്നു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.സുദേവൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാദേവി ഉദ്ഘാടനം...
കൂടുതൽ വായിക്കുക