പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം - വിദ്യാഭ്യാസം തുടങ്ങിയ 4 സ്റ്റാൻഡിങ് കമ്മിറ്റികളാണ് നിലവിലുള്ളത്.

കെ സുദേവൻ

പ്രസിഡൻ്റ്

ഗീതാകുമാരി എസ്

വൈസ് പ്രസി‍ഡന്‍റ് & ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ഡി രഞ്ജിത്ത്

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

ദിവ്യ എൻ

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ജി അജയൻ

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

ശ്രീകുമാരി റ്റി.വി

സെക്രട്ടറി, ചടയമംഗലം ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  സ്ഥലം: ചടയമംഗലം  വാർഡുകൾ: 16  നിയമസഭാ മണ്ഡലം: ചടയമംഗലം  ലോകസഭാ മണ്ഡലം: കൊല്ലം  വില്ലേജ്: ചടയമംഗലം  ആകെ ജനസംഖ്യ (2011): 26,421  വിസ്തീർണ്ണം: 19.04 ച.കി.മീ.    

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്ത് പ്രദേശത്ത് സംസ്കാരസമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പൌരാണിക പാരമ്പര്യം ഏറെ അവകാശപ്പെടാവുന്ന ഒരു സ്ഥലമാണ് ചടയമംഗലം പ്രദേശം. മലനാടിന്റെയും ഇടനാടിന്റെയും ശാലീനത ഈ പ്രദേശത്തിനു മികവേകുന്നു. ഏറെ പുരാതനകാലത്തു തന്നെ ഈ പ്രദേശത്ത് സംസ്കാര സമ്പന്നരായ ഒരു ജനവിഭാഗം വസിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ ഉണ്ട്. ആയ് രാജവംശത്തിന്റെ ആസ്ഥാനമാണ് ചടയമംഗലം എന്ന അഭിപ്രായം വസ്തുനിഷ്ഠമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 21, 2026

ഓണം വിപണന മേള

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ന്‍റെ ആഭിമുഖ്യത്തിൽ ഓണം വിപണനം മേള ആഗസ്റ്റ് 21,22,23 തീയതികളിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിനു സമീപത്തായി നടത്തുന്നു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.സുദേവൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ലതാദേവി ഉദ്ഘാടനം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത